ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില സംബന്ധിച്ച് സുപ്രീംകോടതി മണിപ്പാല്‍ ആശുപത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.