മദനിയെ ജയിലിലേക്ക് മാറ്റി

WEBDUNIA|
PRO
PRO
മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് മദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്.

മദനിയുടെ അസുഖം സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ജയിലധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ട വൈദ്യ പരിശോധനക്കൊടുവില്‍ തിങ്കളാഴ്ച ചികിത്സ തുടങ്ങാനിരിക്കെയാണ് മദനിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജ് സംബന്ധിച്ച് ആശുപത്രി അധികൃതരില്‍നിന്നും വിശദീകരണം ലഭിച്ചട്ടില്ല. വൈദ്യപരിശോധനക്ക് ശേഷം ഒരു മാസത്തോളം നീണ്ട ചികിത്സ ആവശ്യമുണ്ടെന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :