മദനി വീണ്ടും സുപ്രീംകോടതിയില്‍; ചികിത്സക്കായി ജാമ്യം ആവശ്യം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 19 ജനുവരി 2014 (13:44 IST)
PRO
അബ്ദുള്‍ നാസര്‍ മദനി വീണ്ടും സുപ്രീംകോടതിയെ സമിപിച്ചതായി റിപ്പോര്‍ട്ട്‍. വിദഗ്ധ ചികിത്സക്കായി ജാമ്യം നല്‍കണമെന്നാണ് ആവശ്യം. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയ തന്നെ ചികിത്സ പൂര്‍ത്തിയാകും മുന്‍പ് നിര്‍ബന്ധപൂര്‍വ്വം ജയിലിലേക്ക് തിരികെ കൊണ്ടുവന്നെന്നും മദനി ആരോപിച്ചു.

ചികിത്സയ്ക്കായി ജാമ്യം നല്‍കണമെന്ന് മദനി മുന്‍പും ആവശ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്ന് കോടതിയാണ് മദനിയെ സര്‍ക്കാര്‍ ചെലവില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

തനിക്ക് എന്തെല്ലാം അസുഖങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താനേ കഴിഞ്ഞുള്ളൂ. വിദഗ്ധ ചികിത്സ ലഭ്യമാക്കാതെ കര്‍ണാടക സര്‍ക്കാര്‍ തിരികെ ജയിലിലേക്ക് കൊണ്ടുവന്നെന്നും മദനി പറയുന്നു.അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :