മദനിക്ക് ജാമ്യമില്ല; ചികിത്സ നല്‍കണമെന്ന് നിര്‍ദ്ദേശം, കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിക്ക് ജാമ്യമില്ല. മദനിക്ക് ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും മദനിക്ക് പ്രത്യേകം സുരക്ഷയോടെ മുറിയൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മദനി ചികിത്സാ ആവശ്യങ്ങള്‍ക്കായാണ്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. ജാമ്യം പരിഗണിക്കുന്നത് തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്.

മദനിയ്‌ക്ക് ജാമ്യം നല്‍കുന്നതില്‍ കേരളത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതി നോട്ടീസ്‌ അയച്ചിരുന്നു‌. മദനിയുടെ ജാമ്യപേക്ഷയെ എതിര്‍ക്കില്ലെന്നും ജാമ്യം അനുവദിച്ചാല്‍ മദനിയ്‌ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേരളം സുപ്രീംകോടതിയെ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മദനിക്ക്‌ ജാമ്യം നല്‍കുന്നതിനെതിരെ കടുത്ത നിലപാടുകള്‍ തന്നെയാണ്‌ കര്‍ണ്ണാടകം അറിയിച്ചത്. മദനിയ്‌ക്ക്‌ ഗുരുതരരോഗങ്ങള്‍ ഒന്നുംതന്നെ ഇല്ല. പ്രായം കൂടിയതുമൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ്‌ നിലവിലുള്ളത്‌. മദനിയ്‌ക്ക്‌ ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും കര്‍ണ്ണാടകം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :