മദനിയെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി; നടപടി സുപ്രീം‌കോടതി വിധിയുടെ അടിസ്ഥാനത്തില്‍

ബംഗലൂരു | WEBDUNIA|
PRO
PRO
ബംഗലൂരു സ്‌ഫോടനകേസില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ദ്ധ ചികിത്സക്കായി ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മദനിയെ ആശുപത്രിലേക്ക് മാറ്റിയത്.

മദനിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രണ്ട് കണ്ണൂകളുടെയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുമായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച തന്നെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചിരുന്നു. മദനിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ ഭാര്യ സൂഫിയ മദനിക്കും അനുവാദം ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :