ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ഇപ്പോള്‍ ശസ്ത്രക്രിയയില്ല. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ ശസ്ത്രക്രിയ ഉടന്‍ സാധ്യമല്ലെന്ന് അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മദനിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഒരുമാസത്തിന് ശേഷം ശസ്ത്രക്രിയയുടെ കാര്യം പരിഗണിക്കാമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ നേത്ര ശസ്ത്രക്രിയക്കായി അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ ഭാര്യ സൂഫിയയുടെ സഹായവും മദനിക്ക് കോടതി അനുവദിച്ചിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന മദനിയുടെ വാദം പരിഗണിച്ചാണ് അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കുള്ള കോടതി അനുമതി നല്‍കിയത്.
നവംബര്‍ 19ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.