കല്‍ക്കരിപ്പാടം അഴിമതിക്കേസ്: പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ ക്യൂറിയെ നിയമിക്കാന്‍ തീരുമാനിച്ച കോടതി പ്രോസിക്യൂട്ടര്‍മാരെ മാറ്റണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്‌.

സിബിഐ ഡയറക്‌ടര്‍ക്ക്‌ സര്‍ക്കാര്‍ സെക്രട്ടറി പദവിയില്ലെന്നും കേസില്‍ അന്തിമ തീര്‍പ്പായില്ലെന്നും കോടതി വ്യക്‌തമാക്കി. കല്‍ക്കരി സെക്രട്ടറിയെ പ്രതിചേര്‍ത്ത കേസില്‍ പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ പൊതു താത്‌പര്യ ഹര്‍ജി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :