മജീദിനെതിരെ മുരളീധരന്‍; 'ദിവസവേതനക്കാര്‍ക്ക് മറുപടി പറയാനില്ല'

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെതിരെ കെ മുരളീധരന്‍ എംഎല്‍എ. ദിവസ വേതനക്കാര്‍ക്ക് മറുപടി പറയാന്‍ താനില്ല. ലീഗിനെ കൊട്ടാന്‍ ആരും പോയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാം. ആരും ഇടപെടേണ്ട. വിവാദം ഒഴിവാക്കാന്‍ തന്റെ ഡല്‍ഹി സന്ദര്‍ശനം ഒഴിവാക്കിയതായും മുരളീധരന്‍ അറിയിച്ചു. ഭിക്ഷാടനക്കാര്‍ ദിവസ വേതനക്കാരെ കുറിച്ച് മിണ്ടരുതെന്ന് യൂത്ത് ലീഗ് മുരളീധരന് മറുപടി നല്‍കി. ആനപ്പുറത്ത് കയറിയെന്നാണ് മുരളീധരന്റെ വിചാരമെന്നും യൂത്ത് ലീഗ് പരിഹസിച്ചു.

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല മുസ്ലിം ലീഗെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. ലീഗിന് മറ്റൊരു ഇടം ഇല്ലെന്ന് ആരും കരുതേണ്ട. കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനാകില്ലെന്നും കെപിഎ മജീദ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :