കെ മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐ ഗ്രൂപ്പിലേക്ക് മടങ്ങുകയാണെന്ന് കെ മുരളീധരന്‍ അറിയിച്ചു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും ഗ്രൂപ്പിസത്തെ ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് കെ മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക് ചേരുകയാണെന്ന് അറിയിച്ചത്.

ഐ ഗ്രൂപ്പിനെ നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയുമായി ഈഗോ പ്രശ്‌നമില്ലെന്നും മന്ത്രിസഭാ പ്രവേശനത്തില്‍ 9 വര്‍ഷം മുന്‍പ് തനിക്കുണ്ടായ അനുഭവം തന്നെയാണ് ചെന്നിത്തലയ്ക്കും ഉണ്ടായത്തെന്നും മുരളീധരന്‍ പറഞ്ഞു. ഭരണതലത്തില്‍ അവഗണിക്കുന്നുവെന്ന ഗ്രൂപ്പിനുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തല വിഭാഗവും മുരളീധരന്‍ വിഭാഗവും ഒന്നിച്ചായിരുന്നു. രമേശ് ചെന്നിത്തലയും മുരളീധരനും ചര്‍ച്ച നടത്തിയശേഷമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ധാരണയിലെത്തിയത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചേരിതിരിവ് ശക്തമായ സാഹചര്യത്തിലായിരുന്നു രമേശും മുരളീധരനും കൂടിക്കാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :