മകളെ കൂട്ടബലാത്സംഗം ചെയ്തതില്‍ മനം‌നൊന്ത് പിതാവ് ജീവനൊടുക്കി

ഹിസാര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ മനം‌നൊന്ത് പിതാവ് ചെയ്തു. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള കൌമാരക്കാരിയായ ദളിത് പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇതിന്റെ രംഗങ്ങള്‍ എംഎംഎസ് വഴി പരസ്യപ്പെടുത്തുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സെപ്തംബര്‍ 18-ന് പിതാവ് ആത്മഹത്യ ചെയ്തത്.

സംഭവങ്ങളെ തുടര്‍ന്ന് ഹിസാറിലെ ദാബ്ര ഗ്രാമത്തില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ 11 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :