മാരുതി മനേസര്‍ പ്ലാന്റ് തുറന്നില്ല: ഓഹരി ഉടമകള്‍ നിരാശരായി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മാരുതിയുടെ മനേസര്‍ പ്ലാന്റ് ഉടന്‍ തുറക്കുമെന്നു കരുതിയ ഓഹരി ഉടമകള്‍ നിരാശരായി. തുറക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കുന്നത് വെള്ളിയാഴ്ച വരെ മേധാവികള്‍ നീട്ടി. തിങ്കളാഴ്ച തുറക്കുമെന്ന പ്രതീക്ഷയില്‍ കമ്പനിയുടെ ഓഹരികള്‍ക്കു വില പെട്ടെന്ന് ഉയര്‍ന്നിരുന്നു. തൊഴിലാളികളുടെ കലാപത്തെ തുടര്‍ന്നാണു കഴിഞ്ഞ ജുലൈ 21 ന് മനേസര്‍ പ്ലാന്റ് അടച്ചു പൂട്ടാന്‍ കമ്പനി തീരുമാനിച്ചത്.

പ്ലാന്റിലെ നിലവിലെ സ്ഥിതി സംബന്ധിച്ചു പൂര്‍ണ വിവരങ്ങള്‍ വെള്ളിയാഴ്ചയോടെ ലഭിക്കുമെന്നു പിന്നീടു മാത്രമേ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളെന്നും മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ്. വൈ സിദ്ദിഖി അറിയിച്ചു.

ജീവനക്കാരുടെയും പ്ലാന്റിന്റെയും സുരക്ഷ തൃപ്തികരമാണെന്നു തോന്നിയാല്‍ മാത്രമേ പ്ലാന്റ് തൂറക്കുകയുള്ളെന്ന്‍ ചെയര്‍മാന്‍ ആര്‍. സി ഭാര്‍ഗവ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :