പ്രേതബാധയെന്നാരോപിച്ച് പെണ്‍കുട്ടിയെ അടിച്ച് കൊലപ്പെടുത്തി

ചണ്ഡീഗഢ്| WEBDUNIA|
PRO
PRO
പ്രേതബാധയൊഴിപ്പിക്കല്‍ ചടങ്ങിനിടെ പെണ്‍കുട്ടിയെ കൊല്ലപ്പെടുത്തി. പഞ്ചാബിലെ മാനാവാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. 13 വയസുകാരിയായ വീര്‍പാല്‍ കൌറിനെയാണ് പിതൃ സഹോദരിയും ഭര്‍ത്താവും മന്ത്രവാദിനിയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നത്.

വീര്‍പാല്‍ കൌര്‍ പെട്ടെന്ന് അസുഖബാധിതയാവുകയായിരുന്നു. ഒരുപാട് ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും അസുഖം ഭേദമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മാല്‍കിത് സിംഗ് മകളെയും കൊണ്ട് സഹോദരി പാല്‍ കൌറിന്റെ വീട്ടില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച സഹോദരി മകള്‍ക്ക് പ്രേതബാധയുണ്ടെന്നും ഇതൊഴിയാതെ പെണ്‍കുട്ടിയുടെ അസുഖം കുറയില്ലെന്നും പിതാവിനെ ബോധ്യപ്പെടുത്തി.

മാല്‍കിത് സിംഗിന്റെ അനുവാദമില്ലാതെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ മന്ത്രവാദിനിയുടെ മുന്നില്‍ എത്തിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് മന്ത്രവാദിനി പെണ്‍കുട്ടിയുടെ ബാധയൊഴിപ്പിക്കല്‍ നടത്തിയത്. ഈ സമയത്താണ് പെണ്‍കുട്ടിയെ പിതൃസഹോദരിയും ഭര്‍ത്താവും മന്ത്രവാദിനിയും ചേര്‍ന്ന് മര്‍ദ്ദനത്തിന് വിധേയയാക്കിയത്.

പെണ്‍കുട്ടിയെ അടിക്കുകയും അതോടൊപ്പം ചൂടാക്കിയ ചവണ ഉപയോഗിച്ച് പൊള്ളലേപ്പിക്കുകയും ചെയ്‌തു. പ്രതികളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :