ഭൂകമ്പത്തെക്കുറിച്ച് നേപ്പാള്‍ പ്രധാനമന്ത്രി അറിഞ്ഞത് നരേന്ദ്ര മോഡിയുടെ ട്വീറ്റില്‍ നിന്ന്

കാഠ്‌മണ്ഡു| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (12:30 IST)
രാജ്യത്ത് നാശം വിതച്ച ഭൂകമ്പത്തെക്കുറിച്ച് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അറിഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റില്‍ നിന്ന്. നേപ്പാളില്‍ റിക്‌ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായപ്പോള്‍ സുശീല്‍ കൊയ്‌രാള തായ്‌ലന്‍ഡില്‍ ആയിരുന്നു. നേപ്പാള്‍ വിദേശകാര്യമന്ത്രി മഹേന്ദ്ര ബഹദുര്‍ പാണ്ഡെ അറിയിച്ചതാണ് ഇക്കാര്യം.

ബാങ്കോക്ക് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മോഡിയുടെ ട്വീറ്റ് കണ്ടത്, അതിനു ശേഷം നേപ്പാളിലേക്ക് വിളിച്ച് കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിനു വേണ്ടി മോഡി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഡി ചെയ്തത് തങ്ങള്‍ ഒരു കാലത്തും മറക്കില്ലെന്നും നന്ദി പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിനു വേണ്ടി ഇന്തോനേഷ്യയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ സുശീല്‍ കൊയ്‌രാള തായ്‌ലന്‍ഡില്‍ നിന്ന് ഞായറാഴ്ചയാണ്
നേപ്പാളില്‍ എത്തിയത്. നേപ്പാളിലേക്ക് ഏറ്റവും ആദ്യം സഹായഹസ്തം എത്തിച്ചത് ഇന്ത്യ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :