നേപ്പാള്‍ ഭൂകമ്പം: രക്ഷാപ്രവര്‍ത്തനത്തിനിടെ എട്ട് നേപ്പാള്‍ സൈനികര്‍ മരിച്ചു

കാഠ്മണ്ഡു| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (10:46 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എന്നാല്‍, കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടര്‍ ചലനങ്ങളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ എട്ട് നേപ്പാളിസൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടങ്ങളില്‍പ്പെട്ട കാണാതായിട്ടുണ്ട്. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിനു ശേഷം നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതിനിടെ, ഭൂകമ്പത്തില്‍പ്പെട്ട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ സ്ത്രീയെ ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകര്‍ 50 മണിക്കൂറിനു ശേഷം രക്ഷിച്ചു. ഭൂകമ്പത്തില്‍ മരണം 5000 കഴിഞ്ഞിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :