അബിന്‍ സൂരിയെ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (08:05 IST)
നേപ്പാള്‍ ഭൂകമ്പത്തില്‍ ഗുരുതരമായി പരുക്കേറ്റ് കാഠ്‌മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്‌ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയില്‍ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിലാണ് ഡോ അബിനെ ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ചികിത്സയ്ക്കായി ഡോ അബിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭൂകമ്പത്തില്‍ അബിന്റെ വൃക്കകള്‍ക്ക് പരുക്കേറ്റിരുന്നു. എയിംസിലെ ട്രോമാ കെയര്‍ സെന്ററിലാണ് അബിന്‍ ഇപ്പോള്‍.

അതേസമയം, അബിനൊപ്പം നേപ്പാളില്‍ എത്തിയ മറ്റു രണ്ട് മലയാളി ഡോക്‌ടര്‍മാരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ തോമസ് (25), കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. എ എസ് ഇര്‍ഷാദ് (26) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഡോ.ഇര്‍ഷാദിന്റെയും ഡോ ദീപകിന്റെയും മൃതദേഹങ്ങള്‍ കാഠ്മണ‍്ഡുവിലെ ആശുപത്രിയിലാണ് ഉള്ളത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. സുഹൃത്തുക്കളായിരുന്നു അബിന്‍ സൂരിയും ഇര്‍ഷാദും ദീപക്കും 23നാണ് നേപ്പാളിലേക്ക് വിനോദയാത്രയ്ക്കായി പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :