നേപ്പാളില്‍ മരിച്ച മലയാളി ഡോക്‌ടര്‍മാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി

കാഠ്‌മണ്ഡു| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (12:07 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്‌ടര്‍മാരായ ഡോ ദീപക് കെ തോമസ്, ഡോ ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മൃതദേഹങ്ങള്‍ അല്പസമയത്തിനം വിമാനത്താവളത്തില്‍ എത്തിക്കും.

ഇര്‍ഷാദിന്റെ മൃതദേഹം മംഗലാപുരം വിമാനത്താവളത്തിലും ദീപകിന്റെ മൃതദേഹം ബംഗളൂര്‍ വിമാനത്താവളത്തിലും ആയിരിക്കും എത്തിക്കുക.

അതേസമയം, ഇന്ത്യയില്‍ നിന്ന് നേപ്പാളില്‍ എത്തിയ വ്യോമസേന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച് മൃതദേഹങ്ങള്‍ ഇന്നു വൈകുന്നേരത്തോടെ ഇന്ത്യയില്‍ എത്തിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :