ഭാര്യയുടെ പക്കല്‍ നിന്നും പണം കടംവാങ്ങിയെന്ന് ജഗദീഷ് ഷെട്ടാര്‍

ഹുബ്ലി| WEBDUNIA|
PRO
കര്‍ണാടക മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍ ഭാര്യ ഷില്‍പ ഷെട്ടാറിന്‍റെ പക്കല്‍ നിന്നു പണം കടം വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ .

6.96 ലക്ഷം രൂപയാണു കടമായി വാങ്ങിയത്. ഇദ്ദേഹത്തിന്‍റെ മൊത്തം കടം 18.97 ലക്ഷം രൂപയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന്‍റെ ആസ്തിയില്‍ നാലു മടങ്ങ് വര്‍ധന രേഖപ്പെടുത്തി. ഭാര്യയുടെ ആസ്തിയില്‍ രണ്ടിരട്ടിയും.

2008 ല്‍ 99.42 ലക്ഷം രൂപയായിരുന്നു 2013 ല്‍ ഇതു 4.44 കോടി രൂപയായി. ഭാര്യയുടേത് 43.18 ലക്ഷവും. 2008 ല്‍ 21.06 ലക്ഷം ആയിരുന്നു ആസ്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :