ഭര്‍ത്താവിനെ കൊന്ന് ഭാര്യ മകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
മുംബൈ|
WEBDUNIA|
PRO
PRO
കൌമാരക്കാരനായ മകനെയും കൂട്ടി, രക്തത്തില്‍ കുളിച്ച വേഷത്തിലാണ് പാര്‍വതി തക്സാല്‍കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിനെ താന്‍ കൊന്നു എന്ന് ഇവര്‍ പൊലീസിനോട് ഏറ്റുപറഞ്ഞു.
36കാരിയായ പാര്‍വതി കോടാലിയും കല്ലും ഉപയോഗിച്ചാണ് വീട്ടില്‍ വച്ച് ഭര്‍ത്താവ് നന്ദകിഷോറിനെ കൊലപ്പെടുത്തിയത്. മകന്‍ സതീഷിന്റെ കണ്‍മുന്നിലാണ് കൊല നടന്നത്. തുടര്‍ന്ന് ഇവര്‍ വീട് പുറത്ത് നിന്ന് പൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
കൊല്ലപ്പെട്ട നന്ദകിഷോര്‍ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടറാണ്. മദ്യപാനിയായ ഇയാള്‍ക്ക് ഭാര്യയെ വിശ്വാസമുണ്ടായിരുന്നില്ല. ഭാര്യ മറ്റ് പുരുഷന്മാരോട് സംസാരിച്ചാല്‍ ഇയാള്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യും.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് പാര്‍വതി പൊലീസിനോട് പറഞ്ഞു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്.
ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന് മുന്നില്‍ വച്ചും ഇവര്‍ വഴക്ക് തുടര്‍ന്നു. ഒടുവില്‍ പൊലീസ് ഒരുവിധത്തില്‍ ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പാര്‍വതി നന്ദകിഷോറിനെ കൊലപ്പെടുത്തുകയായിരുന്നു.