ഭാര്യയെയും മകനെയും തീവെച്ച് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു
ഡെറാഡൂണ്‍|
WEBDUNIA|
PRO
PRO
ഭാര്യയെയും മകനെയും അഗ്‌നിക്കിരയാക്കി യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു. ഡെറാഡൂണിലെ പണ്ഡിത്‌വാരി റെസിഡന്‍സ് ഏരിയയിലാണ് രാജേഷ് ഗുലാതിയാണ്(32) തന്റെ ഭാര്യ മോണിക(24)യെയും മകന്‍ റിഷി(3)യെയും തീവെച്ചു കൊന്നത്.
ഡ്രൈവര്‍ ജോലി നോക്കുന്ന ഗുലാതി കഴിഞ്ഞദിവസം ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യയുടെ മറുപടിയില്‍ കുപിതനായ ഗുലാതി അവരെ ശ്വാസം മുട്ടിച്ച് അവശയാക്കിയതിനുശേഷം മകനോടൊപ്പം തീവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഗുലാതി സ്വയം തീ കൊളുത്തി.
മോണിക്കയും റിഷിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ ഗുലാതിയെ കൊറൊനേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.