വ്യവസായിയെ 5 ഭാര്യമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു!
ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നൈജീരിയയിലെ സമ്പന്നനായ വ്യവസായിയെ അദ്ദേഹത്തിന്റെ ഭാര്യമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു. അഞ്ച് ഭാര്യമാരും സംഘടിച്ച് ഇയാളെ സെക്സിന് നിര്‍ബന്ധിക്കുകയായിരുന്നു. മാരത്തോണ്‍ സെക്സിനൊടുവില്‍ ഇയാള്‍ കിടപ്പറയില്‍ തന്നെ അന്ത്യശ്വാസം വലിച്ചു.
ഉര്‍കോ ഒനോജ എന്നയാളാണ് മരിച്ചത്. ആറ് ഭാര്യമാരാണ് ഇയാള്‍ക്കുണ്ടായിരുന്നത്. രാത്രി മദ്യപിച്ചെത്തിയ ഒനോജ ആറാമത്തെ ഭാര്യയുമായി സെക്സില്‍ ഏര്‍പ്പെടുന്നത് കണ്ട് അസൂയ മൂത്ത് മറ്റ് അഞ്ച് ഭാര്യമാരും ഇയാളെ ഭീഷണിപ്പെടുത്തി. കത്തിയും വടികളുമായി എത്തിയ ഭാര്യമാര്‍ ഇയാളെ സെക്സിന് നിര്‍ബന്ധിച്ചു. നാല് പേരെ തൃപ്തിപ്പെടുത്തിയ ഒനോജ അഞ്ചാം ഭാര്യയുമായി സെക്സില്‍ ഏര്‍പ്പെടുന്നതിനിടെ കിടക്കയില്‍ വച്ച് തന്നെ മരിച്ചു.
ഭര്‍ത്താവ് മരിച്ചതറിഞ്ഞ് അഞ്ച് ഭാര്യമാരും ഉടന്‍ തന്നെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു എന്ന് ആറാം ഭാര്യ പൊലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.