കറിയില്‍ കാരറ്റ് ചേര്‍ക്കാത്തതിന് വിവാഹമോചനം!

റാമല്ല| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാചകത്തിന്റെ പേരില്‍ പാലസ്തീനില്‍ ഒരു വിവാഹമോചനം. തന്റെ പ്രിയപ്പെട്ട കറിയില്‍ കാരറ്റ് ചേര്‍ക്കാത്തതിനാണ് പാലസ്തീന്‍‌കാരന്‍ ഭാര്യയെ ഒഴിവാക്കിയത്.

റമദാന്‍ മാസത്തിന്റെ ആദ്യ ദിനത്തില്‍ ആയിരുന്നു വിവാഹമോചനം. നോമ്പുതുറക്കാനായി വീട്ടിലെത്തിയ ഭര്‍ത്താവ് നേരെ അടുക്കളയിലേക്ക് ചെന്നു. കാരറ്റ് ചേര്‍ക്കാതെയാണ് ഭാര്യ പീസ് കറി ഉണ്ടാക്കിയതെന്ന് ഇയാള്‍ക്ക് മനസ്സിലായി.

കാരറ്റ് ഇടാന്‍ താന്‍ മറന്നുപോയി എന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ ഭാര്യയെ മൊഴി ചൊല്ലുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :