ഭാര്യയുടെ ചാരിത്രത്തില്‍ സംശയം; ഭര്‍ത്താവ് ഭാര്യയെയും മകനെയും കത്തി കൊണ്ട് കുത്തിക്കൊന്നു
PRO
കഴിഞ്ഞ ദിവസം വൈകീട്ട് ഭാര്യയുമായി വഴക്കിട്ട ശര്‍മ്മ കലഹത്തിനൊടുവില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് കടയില്‍ നിന്ന് വാങ്ങിയ പുതിയ കത്തി ഉപയോഗിച്ച് ഭാര്യ നീരജിനെയും മകന്‍ മണാകിനെയും ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിനായി ഇയാള്‍ കടയില്‍ നിന്നും 8 ഇഞ്ചിന്റെയും 12 ഇഞ്ചിന്റെയും കത്തികള്‍ വാങ്ങിയിരുന്നു. കുറെ സമയമായിട്ടും വീടിന് പുറത്ത് ആരെയും കാണത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധന നടത്തിയപ്പോളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന നീരജിന്റെയും മണാകിന്റെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ എടുത്ത് മാറ്റിയത്. സമീപത്ത് നിന്നും കൈയ്യില്‍ കത്തിയുമായി ബോധരഹിതനായി ശര്‍മ്മയെയും കണപ്പെട്ടു.
ആശുപത്രിയില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും കാരണങ്ങള്‍ വിവരിക്കുകയും ചെയ്തു.