ബ്രിട്ടീഷ് പക്ഷിനീരീക്ഷകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ചെന്നൈ|
WEBDUNIA|
PRO
തമിഴ്‌നാട്ടിലെ മസിന്നഗുഡി വന്യജീവി സങ്കേതത്തില്‍ ബ്രിട്ടീഷ് പക്ഷിനീരീക്ഷകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നീലഗിരി ജില്ലയിലെ വന്യജീവി സങ്കേതത്തിലേക്ക് മുമ്പ് നിരവധി തവണ വന്നിട്ടുള്ള കോളിന്‍ മാന്‍വെല്ലാണ് കൊല്ലപ്പെട്ടതെന്ന് ജില്ലാ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പക്ഷി നിരീക്ഷകന്‍ കൊല്ലപ്പെട്ട വിവരം പ്രാദേശിക ഗൈഡായ ടി സെന്തില്‍കുമാറാണ് പുറം ലോകത്തെ അറിയിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം പക്ഷി നീരിക്ഷണത്തിനായി പുറത്തുപോയപ്പോഴാണ് അപകടത്തില്‍പെട്ടത്. സമീപത്തെ തടാകക്കരയിലേക്കാണ് മാന്‍വെല്‍ പോയത്.
കണാതായതോടെ ഗൈഡ് അന്വേഷിച്ച് പോയപ്പോഴാണ് മാന്‍വെല്ലിനെ കാട്ടാന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ കൊമ്പനാണ് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കോളിന്‍ മാന്‍വെല്ലിനെ 23 കിലോമീറ്റര്‍ അകലെയുള്ള ഗൂഡല്ലൂരിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ എല്ലാ ഫെബ്രുവരിയിലും സെപ്തംബറിലും പക്ഷി നിരീക്ഷകനായി മസിന്നഗുഡിയിലെത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട മാന്‍വെല്‍.