വിഖ്യാത എഴുത്തുക്കാരന് വില്യം ഷേക്സ്പിയറുടെ വിഖ്യാത നാടകം ഹാംലറ്റിന് ഇന്റര്‍നെറ്റില്‍ ഉപരോധം. ബ്രിട്ടീഷ് ലൈബ്രറി പുതിയ ഇന്റര്‍നെറ്റ് സംവിധാനത്തിലെ സുരക്ഷാ സോഫ്റ്റ്വെയറാണ് ഹാംലറ്റിനെ ഉപരോധിച്ചത്.
എഴുത്തുകാരന് മാര്‍ക് ഫോര്സെത്താണ് ഈ ഉപരോധത്തെക്കുറിച്ച് ആദ്യം ചര്‍ച്ചയാക്കിത്. ഹാംലറ്റിലെ ഒരു ഭാഗത്തെക്കുറിച്ച് സംശയം തോന്നിയ അദ്ദേഹം നാടകത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതി.
എന്നാല്‍ 'കൊടിയ പാപങ്ങളടങ്ങിയ കൃതി വായിക്കുന്നതു തടഞ്ഞിരിക്കുകയാണെന്ന മറുപടിയാണ് ഫോര്സെത്തിന് ലഭിച്ചത്. സംഭവം ഉടന്‍ തന്നെ ഫോര്‍സെത്ത് തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
സംഭവം പുറത്താതോടെ ഹാംലറ്റിനുള്ള ഉപരോധം ബ്രിട്ടീഷ് ലൈബ്രറി പിന്‍വലിച്ചു. ഒട്ടേറെ പ്രമുഖ കൃതികള്‍ ഇന്റര്‍നെറ്റ് സോഫ്റ്റ്വെയര് തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.