സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ഇളവ്
ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (12:51 IST)
PRO
PRO
സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഇളവ്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ലണ്ടന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഐ-ഡേ (ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ) എന്ന പേരില്‍ രാജ്യത്തിന്റെ 67ാമത് സ്വാതന്ത്ര ദിനം പ്രമാണിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാന യാത്രാക്കൂലിയില്‍ പ്രത്യേക ഇളവ് നല്‍കുന്നത്.
ആഗസ്റ്റ് 15 മുതല്‍ 18 വരെയാണ് ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ ഇളവ് കാലാവധി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ ആദ്യ ഡല്‍ഹി യാത്രയുടെ ഫോട്ടോയും ഇന്ത്യന്‍ വേഷമായ സാരി അണിഞ്ഞു കൊണ്ടുള്ള കാബിന്‍ ക്രൂവിന്റെ ഫോട്ടോ ഉള്‍പ്പെടുന്ന പ്രദര്‍ശനവും ഒരുക്കുന്നുണ്ട്
ഹോംകോങ് ആസ്ഥാനമാക്കിയുള്ള കാതെ പസഫിക് എന്ന എയര്‍ലൈന്‍ കമ്പനിയും സ്വാതന്ത്രദിന ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 14നും 19നും ഇടയില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് യാത്രാദിനം എപ്പോള്‍ വേണമെങ്കിലും മാറ്റാം. ഇന്ത്യയില്‍ നിന്നും കാതെ എയര്‍ലൈന്‍സ് സര്‍വ്വീസ് ഉള്ള ഏത് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഇളവ് ബാധകം.
മറ്റ് ചില വിമാനക്കമ്പനികള്‍ സ്വാതന്ത്രദിനത്തില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് തുകയുടെ 66 ശതമാനം നല്‍കിയാല്‍ മതിയെന്ന രീതിയിലുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.