മോഡിയെ ബ്രിട്ടനിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിയാലോചന നടത്തിയത് അദ്ദേഹത്തിനുള്ള അംഗീകാരമല്ലെന്നും ‍മോഡിയെ ബ്രിട്ടനിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയിംസ് ഡേവിഡ് ബേവന്‍.

കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ അത് മോഡിക്കുള്ള അംഗീകാരമല്ലെന്നുമാണ് ഹൈക്കമീഷണര്‍ വ്യക്തമാക്കിയത്.ബ്രിട്ടനിലേക്ക് മോദിയെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണത്തിനിടയിലാണ് ഹൈക്കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്.

2002ലെ ഗോധ്രാകലാപത്തില്‍ മൂന്ന് ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കേസില്‍ നീതി ലഭിക്കാന്‍ വേണ്ടിയാണ് ഗുജറാത്തുമായുള്ള ബന്ധം പുതുക്കിയതെന്നും തന്റെ ജോലിയുടെ ഭാഗമാണതെന്നും ബേവന്‍ പറഞ്ഞു.

മോദിയെ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ബ്രിട്ടന്‍ ക്ഷണിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് തനിക്ക് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും ഗുജറാത്തിലെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഉത്കണ്ഠ ഉണ്ടെന്നും ബേവന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :