ബ്രിട്ടണില്‍ ഗുരുദ്വാര തലവന് മര്‍ദ്ദനം

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 1 ജൂലൈ 2009 (09:34 IST)
ഇംഗ്ലണ്ടിലെ കവണ്ട്രി ടൌണിലെ ഗുരുനാനാക് പ്രകാശ് ഗുരുദ്വാര തലവന്‍ ജിയാന്‍ സിംഗ് (72) അജ്ഞാതന്റെ മര്‍ദ്ദനത്തിനിരയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത് എങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തു വരുന്നത്.

ഗുരുദ്വാരയില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ജിയാന്‍ സിംഗ് അജ്ഞാതനായ മുഖം‌മൂടിധാരിയുടെ ആക്രമണത്തിനിരയായത്. അക്രമി ഒരു ഇരുമ്പ് വടികൊണ്ട് സിംഗിനെ പലതവണ മര്‍ദ്ദിച്ചു.

പ്രതിരോധിക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അക്രമി ആദ്യം ഒഴിഞ്ഞുമാറി എങ്കിലും ഉടന്‍ തന്നെ തിരിച്ചെത്തുകയും ഇരുമ്പു വടി ഉപയോഗിച്ച് അഞ്ച് തവണയെങ്കിലും മര്‍ദ്ദിക്കുകയും ചെയ്തു. അക്രമി ഉടന്‍ തന്നെ കാറില്‍ കയറി രക്ഷപെടുകയായിരുന്നു. മുഖത്തും കൈകാലുകളിലും മുറിവേറ്റ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് കവണ്ട്രി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിറ്റില്‍ പാര്‍ക്ക് പൊലീസ് ആണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :