തലമുറകളെ കുടക്കീഴിലാക്കുന്ന മാന്ദ്യം

WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യം മനുഷ്യനെ എവിടം വരെയെത്തിക്കുമെന്നതിന് ഉദാഹരണമായി ബ്രിട്ടണില്‍ നിന്ന് പുതിയ വാര്‍ത്ത. വര്‍ഷങ്ങള്‍ക്കു ശേഷം, കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് മാന്ദ്യത്തിന്‍റെ കൈപിടിച്ച് ബ്രിട്ടണ്‍ മനസുകളില്‍ വലതുകാല്‍ വച്ച് കുടിയേറിയിരിക്കുന്നത്.

കാര്യം തമാശയാണെന്ന് കേട്ട് തലതിരിച്ച് നടക്കണ്ട. ബ്രിട്ടണില്‍ ഇപ്പോള്‍ അര മില്യണിലധികം വീടുകളില്‍ മൂന്നു തലമുറകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. പുതിയ കൂടു കൂട്ടി, പുതിയ ജീവിതം തുടങ്ങണമെന്നുള്ള ഇംഗ്ലീഷുകാരുടെ മോഹങ്ങളൊക്കെ വഴിമാറിയിരിക്കുകയാണത്രേ.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 7.6 ശതമാ‍നം ആണ് ഇവിടുത്ത കൂട്ടുകുടുംബവ്യവസ്ഥിയില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച. അടുത്ത ഒരു ദശാബ്‌ദത്തിനിടയ്ക്ക് അമ്പതിനായിരത്തിലധികം കുടുംബങ്ങളെങ്കിലും ഇത്തരത്തില്‍ മാറിയേക്കുമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ ലോര്‍ഡ്‌സ് ടി എസ് ബി ഇന്‍ഷുറന്‍സ് ഏജന്‍സി അറിയിച്ചു.

എന്നാല്‍, പെട്ടെന്ന് ഇത്തരത്തിലൊരു മാറ്റമുണ്ടായത് മദ്ധ്യവയസ്‌കരെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മാതാപിതാക്കളെയും, കുട്ടികളെയും എല്ലാ ചെലവും നല്‍കി നോക്കണമെന്നതാണ് കാരണം. ബ്രെന്‍റ്, ബ്രാഡ്ഫോര്‍ഡ്, ലൂട്ടണ്‍, മെര്‍തിര്‍ തൈഡ്‌ഫില്‍ എന്നിവിടങ്ങളിലാണ് കൂട്ടുകുടുംബവ്യവസ്ഥിതി അധികമായി കാണുന്നത്.

അതേസമയം, കുടുംബം പെട്ടെന്നൊരു ദിവസം ഒരു കുടക്കീഴിലേക്ക് ഒതുങ്ങിയതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നാണ് ലോര്‍ഡ്‌സ് ടി എസ് ബിയുടെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചു കഴിയുന്നതിനാല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും. രണ്ടിലധികം തലമുറകള്‍ ഒരുമിച്ചു കഴിയുന്നതിനാല്‍ കുടുംബം കെട്ടുറപ്പുള്ളതാകുമെന്ന് 83 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. അപ്പൂപ്പനും, കൊച്ചുമകളും ഒരു കുടക്കീഴിലായതിനാല്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കും എന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

നല്ലതെന്തിനും മോശമായി ഒരു വശമുണ്ടാകും എന്നതു പോലെ ഈ ആധുനിക കൂട്ടുകുടുംബ വ്യവസ്ഥിതിയിലും ചില്ലറ പ്രശ്‌നങ്ങളൊക്കെയുണ്ട്. ചേട്ടനും, അനിയനും കൂടാതെ അവരുടെ ഭാര്യമാരും ഒക്കെ ഒരുമിച്ചു വരുന്നതു കൊണ്ട് കലഹങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, സ്വകാര്യത നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. മൊത്തത്തില്‍ കൂട്ടുകുടുംബ ജീവിതം ഈ മാന്ദ്യകാലത്ത് നേട്ടമാണെങ്കിലും വ്യക്തിപരമായി ഒരുപിടി നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് തീര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്‍
വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സഹോദരനെ കുത്തി !
കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി ...

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിക്ക് സാധ്യത
മാര്‍ച്ച് 23 ഞായറാഴ്ചയാണ്. മാര്‍ച്ച് 24, 25 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഒന്‍പത് ...