ന്യൂസ് എക്സ് ലേഖകരെ പാകില്‍ ആക്രമിച്ചു

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ലാഹോറില്‍ മര്‍ദ്ദനത്തിനിരയായി. ഇന്ത്യന്‍ വാര്‍ത്താ ചാനലായ ന്യൂസ് എക്സില്‍ നിന്നുള്ളവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ജുഹാര്‍ സിംഗ് എന്ന വാര്‍ത്താ ലേഖകനും തിലക് രാജ് എന്ന ക്യാമറാമാനുമാണ് ഐ‌എസ്‌ഐ ഏജന്‍റുമാര്‍ എന്ന് കരുതുന്നവരില്‍ നിന്ന് ആക്രമണമേറ്റുവാങ്ങേണി വന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആറോളം പേര്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കടന്നു കയറിയാണ് ആ‍ക്രമണം നടത്തിയത്. ഇവരുടെ ക്യാമറയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന്‍റെ പണിപ്പുരയിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍. ഹോട്ടലില്‍ നിന്ന് വളരെ സമയം കഴിഞ്ഞ് പുറത്തുകടന്ന ഇവര്‍ ലാഹോറിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കി.

ആക്രമണം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വിഷ്ണുപ്രകാശ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. സംഭവം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യമന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട് എന്നും വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്‍
വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സഹോദരനെ കുത്തി !
കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി ...

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിക്ക് സാധ്യത
മാര്‍ച്ച് 23 ഞായറാഴ്ചയാണ്. മാര്‍ച്ച് 24, 25 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഒന്‍പത് ...