ബോളിവുഡ് നടി പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറണ്ട്
മുംബൈ|
WEBDUNIA|
PTI
PTI
പ്രമുഖ ബോളിവുഡ് നടി പ്രീതി സിന്റക്കെതിരെ ചെക്ക് കേസില്‍ ജാമ്യമില്ലാ വാറണ്ട്. തിരക്കഥാകൃത്ത് അബ്ബാസ് തൈര്വാലയാണ് പ്രീതിക്കെതിരെ ചെക്ക് മടങ്ങിയതില്‍ കേസ് കൊടുത്തിരുന്നത്.
അബ്ബാസ് തൈര്വാലയ്ക്ക് പ്രീതി നല്കിയ 18 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. കേസില്‍ നാല് തവണ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രീതി ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് കോടതി പ്രീതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മണിരത്നത്തിന്റെ ദില്‍ സേയിലൂടെ ഷാരൂഖിന്റെ നായികയായി ബോളിവുഡില്‍ എത്തിയ പ്രീതിയുടെ അവസാന ചിത്രം ‘ഇഷ്ഖ് ഇന്‍ പാരീസ്’ ആണ്.
പ്രീതി സിന്റ് നിലവില്‍ ഐപിഎല്‍ ക്രിക്കറ്റ് ടീം കിംഗ്സ് പഞ്ചാബ് ഇലവന്റെ സഹ ഉടമയാണ്.