ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

വെര്‍സോവ| WEBDUNIA|
PTI
PTI
ഹിന്ദി നടന്‍ ഓംപുരിക്കെതിരെ ഭാര്യ നന്ദിത പുരി ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് നന്ദിത പുരി, ഓംപുരിക്കെതിരെ കേസ് നല്‍കിയത്.

ഓംപുരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. പൊലീസ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നന്ദിത പുരി മുമ്പും ഓംപുരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

2009ല്‍ ഓംപുരിയുടെ ആത്മകഥയില്‍ നന്ദിത പുരി ഗാര്‍ഹിക പീഡന സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അണ്‍ ലക്കി ഹീറോ എന്ന ആത്മകഥയില്‍ തന്റെ സ്വകാര്യജീവിതത്തിലെ പലകാര്യങ്ങളും വെളിപ്പെടുത്തിയതില്‍ ഓംപുരിയെ അസ്വസ്ഥനായിരുന്നു.

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള നടന്മാരില്‍ ഒരാളാണ് ഓംപുരി. ബോളിവുഡിലും മറ്റ് പ്രാദേശിക ഭാഷകളിലും അറിയപ്പെടുന്ന നടനുമാണ് അദ്ദേഹം.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമാണ് നന്ദിത പുരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :