റീബോക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ജോണ്‍ ഏബ്രഹാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റീബോക്കിന്റെ ബ്രാന്‍ഡ് അംബാസിഡറാ‍യി പ്രമുഖ ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാമിനെ നിയമിച്ചു. റീബോക്ക് ഇനി പ്രീമിയം ഫിറ്റ്നെസ്‌ ബ്രാന്‍ഡായാണ്‌ അവതരിക്കുക. ലോകോത്തര സ്പോര്‍ട്സ്‌- ഫിറ്റ്നെസ്‌ ആക്സസറി ബ്രാന്‍ഡായ അഡിഡാസിന്റെ ഉടമസ്ഥതയിലാണ് റീബോക്ക്.

ജോണിന്റെ ഫിറ്റ്നെസ്‌ താല്‍പര്യമാണ്‌ ആകര്‍ഷിച്ചതെന്നു കമ്പനി പറയുന്നു. ഫിറ്റ്നസ് ബ്രാന്‍ഡുകളില്‍ നല്ലൊരു പാരമ്പര്യമുള്ള റീബോക്കിനെ പ്രതിനിധികരിക്കാന്‍ പോവുന്നത്തിന്റെ ആവേശത്തിലാണ് താനെന്നും റീബോക്കിന് നല്ല പിന്തുണ കൊടുക്കാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നുവെന്നും ജോണ്‍ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യയില്‍ മുന്‍നിരയിലുണ്ടായിരുന്ന ബ്രാന്‍ഡായിരുന്നു റീബോക്ക്. പിന്നീട് സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച വിവാദങ്ങളില്‍പ്പെട്ട് റീബോക്ക് പുറക്കോട്ട് പോവുകയായിരുന്നു. പഴയ പ്രതാപം തിരിച്ച് പിടിക്കാനായിരിക്കും റീബോക്കിന്റെ ഇത്തവണത്തെ വരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :