ബിസിനസുകാരന് കിട്ടിയ പാഴ്സലില്‍ ജീവനുള്ള പാമ്പ്

WEBDUNIA|
PRO
ന്യൂഡല്‍ഹിയിലെ ഒരു പ്രമുഖ ബിസ്സിനസുകാരന്‍ മുഹമ്മദ് കാമിലിന് കഴിഞ്ഞദിവസം പാഴ്സലെത്തി. പാഴ്സലെത്തുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെങ്കിലും ഭംഗിയായി പൊതിഞ്ഞ പെട്ടി ഏറ്റുവാങ്ങിയ വീട്ടമ്മക്ക് ഏന്തോ പന്തികേട് തോന്നി.

ദാര്യജംഗ് ഏരിയയില്‍ ചൊവ്വാഴ്ചയാണത്രെ സംഭവം. ഉടനെതന്നെ വീ‍ട്ടമ്മ സംഭവം പൊലീസിനെയും പരിസരവാസികളെയും അറിയിച്ചു. ബോംബ് സ്ക്വാഡെത്തി. ബോക്‌സ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ജീവനോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പ് അല്ലാതെ മറ്റൊന്നും പാഴ്‌സല്‍ പെട്ടിക്കകത്തുണ്ടായിരുന്നില്ല.

കാമിലിന്റെ ഭാര്യ ഷാമ പര്‍വീണിനാണ് പാഴ്‌സല്‍ ലഭിച്ചത്. ഫ്ളൂറസന്റ് പേപ്പറിലാക്കിയ നിലയിലുള്ള ബോക്‌സ് അപരിചിതനായ ഒരാള്‍ കൊണ്ടുതന്നതാണെന്ന് ഷാമ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :