പാമ്പുപിടിത്തത്തില്‍ വിദഗ്ദ്ധനായ വാവ സുരേഷിന് അപ്രതീക്ഷിതമായി നീര്‍നായുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ പള്ളിച്ചല്‍ പെട്രോള്‍ പമ്പിനടുത്തുള്ള പഴയ റോഡ് നിറംസ് വീട്ടില്‍ താമസിക്കുന്ന ബിജുവിന്റെ വസതിയില്‍ വച്ചാണ് വാവയ്ക്ക് നീര്‍നായുടെ കടിയേറ്റത്.
ബിജുവിന്റെ ഭാര്യ ശ്രീജ അടുക്കളയില്‍ ജോലിചെയ്തു കൊണ്ടിരിക്കേയാണു നീര്‍നായ ഓടിക്കയറിയത്. ഭയന്നുപോയ ശ്രീജ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെയെടുത്ത് വീട്ടിനു പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീട് പൂട്ടി വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.
സുരേഷ് സംഭവ സ്ഥലത്തെത്തി വീട്ടിനുള്ളില്‍ കടന്ന് നീര്‍നായെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി നീര്‍നായ ഇവരെ കടിക്കുകയാണുണ്ടായത്.
തുടര്‍ന്ന് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് അനിമല്‍ കീപ്പര്‍ സൂപ്പര്‍വൈസര്‍ കൃഷ്ണദാസും സംഘവും എത്തി നീര്‍നായെ പിടികൂടുകയായിരുന്നു.
പതിനഞ്ച് കിലോയോളം ഭാരമുള്ള ഈ നീര്‍നായെ കാണാന്‍ നിരവധി പേരാണ് എത്തിയത്.