ബ്ലാക്ക്‍ബെറി വില്‍ക്കില്ല!

ടോറന്റോ| WEBDUNIA|
PRO
കനേഡിയന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറി കമ്പനി വില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് പകരം കമ്പനിയുടെ സിഇഒയെ മാറ്റാനും നിക്ഷേപം ഒരു ബില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണ് തീരുമാനം

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ വരവോടെ നിറം മങ്ങിയ ബ്ലാക്‌ബെറിയുടെ ഓഹരികള്‍ക്ക് വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. 19 ശതമാനം ഇടിവോടെ 6.33 ഡോളറാണ് ഇപ്പോള്‍ ബ്ലാക്‌ബെറിയുടെ ഓഹരി മൂല്യം.

ഒരു ഓഹരിക്ക് 9 ഡോളര്‍ എന്ന നിലയില്‍ ബ്ലാക്‌ബെറിയെ ഏറ്റെടുക്കാന്‍ ഫയര്‍ഫാക്‌സ് പദ്ധതിയിട്ടിരുന്നെങ്കിലും 4.7 ബില്യണ്‍ ഡോളറിന്റെ മറ്റൊരു ഇടപാട് ഇതിന് തടസ്സമാകുകയായിരുന്നു.പുതിയ നടപടിയുടെ ഭാഗമായി നിലവിലെ സിഇഒ ത്രോസ്റ്റണ്‍ ഹെയിന്‍സിനെ സ്ഥാനത്തുനിന്നു മാറ്റും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :