ബിജെപി മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കില്ല; പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേത്: പ്രധാനമന്ത്രി

ബി ജെ പി സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കില്ലെന്നും സാധാരണക്കാരന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബലസോറെ, ബിജെപി, നരേന്ദ്ര മോദി Balasore, BJP, Narendra Modi
ബലസോറെ| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (20:32 IST)
ബി ജെ പി സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കില്ലെന്നും സാധാരണക്കാരന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. ഒരു സംസ്ഥാനത്തിനും വികസനവും മാറ്റവും അന്യമാകില്ല. ഒഡീഷയിലെ ബലസോറയില്‍ ബി ജെ പി സംഘടിപ്പിച്ച വികാസ് പര്‍വ് റാലിയില്‍ സംസാരിക്കുകയായിരുന്നു.

ഒഡീഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. ഭുവനേശ്വറിലെ സര്‍ക്കാര്‍ ഉറക്കത്തിലാണെന്നും സംസ്ഥാനത്ത് വികസനവും വളര്‍ച്ചയും ഉണ്ടാകാന്‍ ബി ജെ പി സര്‍ക്കാരിനെ അധികാരത്തിലേറ്റണമെന്നും മോദി പറഞ്ഞു.

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വിവിധ രംഗങ്ങളില്‍ വികസനം കൈവരിച്ചെന്നും എന്നാല്‍ ഒഡീഷ ഇപ്പോഴും ദാരിദ്ര്യം മൂലം കഷ്ടപ്പെടുകയാണെന്നും മോദി ആരോപിച്ചു. ഒഡീഷയിലെ പല ഗ്രാമങ്ങളിലും വൈദ്യുതി എന്നത് സ്വപ്‌നം മാത്രമാണെന്നും മോദി കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :