അന്ധമായ രാഷ്ട്രീയ വിരോധം വെച്ചു സഭയ്ക്കുള്ളില്‍ പ്രതികരിക്കില്ല; ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കും: ഒ രാജഗോപാല്‍

അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് നിയമസഭയ്ക്കുള്ളില്‍ പ്രതികരിക്കില്ലെന്ന് ബി ജെ പി എംഎല്‍എ ഒ രാജഗോപാല്‍. സര്‍ക്കാര്‍ നടത്തുന്ന ജനോപകാരപ്രദമായ കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം, ഒ രാജഗോപാല്‍, ബിജെപി Thiruvanathapuram, O Rajagopal, BJP
തിരുവനന്തപുരം| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (12:29 IST)
അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് നിയമസഭയ്ക്കുള്ളില്‍ പ്രതികരിക്കില്ലെന്ന് ബി ജെ പി എംഎല്‍എ ഒ രാജഗോപാല്‍. സര്‍ക്കാര്‍ നടത്തുന്ന ജനോപകാരപ്രദമായ കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

നാട്ടില്‍ സമാധനം പുലരുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും ശക്തമായ പ്രതിപക്ഷമാകുന്നതിനോടൊപ്പം ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയില്‍ ബി ജെ പി പ്രാതിനിധ്യം ഉണ്ടാകുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ നിന്നാണ് ബി ജെ പിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ രാജഗോപാല്‍ ജയിച്ചു കയറിയത്. സിറ്റിങ്ങ് എം എല്‍ എ ആയിരുന്ന വി ശിവങ്കുട്ടിക്കെതിരെ എട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാജഗോപാലിന്റെ വിജയം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :