കൊച്ചി|
rahul balan|
Last Modified തിങ്കള്‍, 30 മെയ് 2016 (18:10 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി നേതൃത്വത്തിനെതിരെ ആര്‍ എസ് എസിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെതിരായ ജനവികാരം ഉണ്ടായിട്ടും അത് തങ്ങള്‍ക്ക് അനുകൂലമായ രീതിയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി.
ബി ജെ പിക്ക് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചരണത്തിന് നേതൃത്വം നല്‍കണമായിരുന്നുവെന്ന് ആര്‍ എസ് എസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏകോപനത്തെ ബാധിച്ചുവെന്നും യോഗം വിലയിരുത്തി.
പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ രാമന്‍പിള്ളയേയും പി പി മുകുന്ദനേയും വേണ്ട വിധം പ്രയോജനപ്പെടുത്താനായില്ലെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം