വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ബി ജെ പി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിമൂന്നുകാരിയെ അപമാനിച്ച അശോക് മക്‌വാന എന്ന പ്രാദേശിക ബി ജെ പി നേതാവാണ് അറസ്റ്റിലായത്.

അഹമ്മദാബാദ്, ബിജെപി, ഗോവ Ahamadhabad, BJP, Goa
അഹമ്മദാബാദ്| rahul balan| Last Modified ചൊവ്വ, 31 മെയ് 2016 (16:22 IST)
വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ബി ജെ പി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിമൂന്നുകാരിയെ അപമാനിച്ച അശോക് മക്‌വാന എന്ന പ്രാദേശിക ബി ജെ പി നേതാവാണ് അറസ്റ്റിലായത്. ബി ജെ പിയുടെ ഗാന്ധിനഗര്‍ യൂണിറ്റിന്റെ ഉപാധ്യക്ഷനാണ് മക്‌വാന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

യാത്രക്കിടെ തന്റെ അടുത്ത സീറ്റിലിരുന്ന അശോക് മക്‌വാന ശാരീരികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കുകയായിരുന്നു. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആരോപണവിധേയനായ യാത്രക്കാരന്‍ ബി ജെ പി നേതാവ് മക്‌വാനയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :