അഹമ്മദാബാദ്|
WEBDUNIA|
Last Modified വെള്ളി, 6 ഏപ്രില്‍ 2012 (19:08 IST)
PRO
PRO
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി ചിത്രീകരിച്ച് ബി ജെ പിയുടെ പത്രപരസ്യം. ഒരു പ്രാദേശിക പത്രത്തിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. അര്‍ജുനന്റെ തേരാളിയായ ശ്രീകൃഷ്ണനായിട്ടാണ് മോഡിയെ ചിത്രീകരിച്ചിരിക്കുന്നത്.
അര്‍ജുനനായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആര്‍ സി ഫല്‍ദുവാണ് തേരില്‍ യുദ്ധസന്നദ്ധനായി ഇരിക്കുന്നത്. പാര്‍ട്ടി നേതാക്കളായ വിജയ് രൂപാണി, പുരുഷോത്തം രുപാല, ഐ കെ ജഡേജ എന്നിവരെയാണ് പാണ്ഡവരായി അവതരിപ്പിച്ചിരിക്കുന്നത്. ബി ജെ പിയുടെ കിഷന്‍ യാത്രയുടെ പ്രചാരണത്തിനായാണ് പരസ്യം നല്‍കിയിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷനായ ഫല്‍ദു നയിക്കുന്ന യാത്ര വെള്ളിയാഴ്ച വൈകിട്ട് മോഡി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം പകരാനാണ് യാത്ര.