യദ്യൂരപ്പ അയയുന്നു; പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന്!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
തന്നെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പടയൊരുക്കം നടത്തിയ ബി ജെ പി നേതാവ് അടവ് മാറ്റുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കും എന്നാണ് യദ്യൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റില്ലെന്ന് ഉറപ്പ് ലഭിച്ചതായി സദാനന്ദ ഗൌഡ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ഈയിടെ കര്‍ണാടകയില്‍ തനിക്കൊപ്പമുള്ള എം എല്‍ എമാരെ റിസോട്ടില്‍ താമസിപ്പിച്ച് യദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് അന്ത്യശാസനം പോലും നല്‍കിയിരുന്നു. കര്‍ണാടക പ്രതിസന്ധിക്ക് തീരുമാനമെടുക്കാനുള്ള ചുമതല പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കാണ് നല്‍കിയിരിക്കുന്നത്. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും എന്നാണ് സൂചന. മാര്‍ച്ച് 30-നാണ് സമ്മേളനം അവസാനിക്കുന്നത്.

English Summary: After making a strident campaign for his comeback, B S Yeddyurappa on Friday said he would accept the decision of the central BJP leadership on utilising his services "in whatever capacity" as Karnataka chief minister D V Sadananda Gowda continued to insist there would be no change of guard.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :