മോഡി: ടൈമിനെതിരെ അമേരിക്കന്‍ മുസ്ലീങ്ങള്‍

Narendra Modi
വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഗുജറാത്ത്‌ വംശഹത്യാ കേസില്‍ കുറ്റാരോപിതനായ നരേന്ദ്രമോഡിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വാടകലോബികള്‍ നടത്തിയ ശ്രമമാണ് മോഡിയെ വാഴ്ത്തി ലേഖനങ്ങളും കവര്‍ച്ചിത്രവും പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ നടപടിയെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐ.എ.എം.സി). സംഘടനയുടെ പ്രസിഡന്റ്‌ ഷഹീന്‍ ഖതീബാണ് ടൈമിനെതിരെ ആഞ്ഞടിച്ചത്.

“കുറ്റാരോപിതനായ മോഡിയെ വെള്ളപൂശാനുള്ള വാടക ലോബികളുടെ പ്രചാരവേലകളില്‍ ഒന്നാണ് ടൈം മാഗസിന്റെ കവര്‍ സ്റ്റോറി. മോഡി വാടകയ്ക്കെടുത്ത വാഷിങ്ങ്ടണിലെ 'ആപ്കോ വേള്‍ഡ്‌വൈഡ്‌' എന്ന പബ്ലിക്‌ റിലേഷന്‍സ്‌ കമ്പനിയുടെ ശ്രമഫലമാണിത്. 'ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌' മാനേജിങ്‌ ഡയറക്ടര്‍ മോഡിയെ വാഴ്ത്തി ലേഖനമെഴുതിയതിനു തൊട്ടുപിന്നാലെയാണ്‌ ടൈമിലും ഇത്തരം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌.”

“ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലേക്ക്‌ മോഡിയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണിതെന്ന് വ്യക്തം. ടൈം നടത്തിയത്‌ നിരുത്തരവാദപരമായ പത്രപ്രവര്‍ത്തനമാണ്‌. ഗുജറാത്തിലെ ഇപ്പോഴത്തെ സാഹചര്യവും മോഡിക്കെതിരായ കണ്ടെത്തലുകളും ഉള്‍പ്പെടുത്തി മറ്റൊരു ലേഖനം ടൈം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മോഡിയുടെ വാക്കുകള്‍ പകര്‍ത്തിയെഴുതുന്നതിനു പകരം ഗുജറാത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റിയും സാമ്പത്തികസ്ഥിതിയെ പറ്റിയും പഠനം നടത്തി തങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ തയ്യാറാവണം‍” - ഷഹീന്‍ ഖതീബ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :