ന്യൂഡല്‍ഹി|
rahul balan|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (20:20 IST)
സംസ്ഥാനത്തെ ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചത് കേന്ദ്രമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ബാറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏടുക്കുന്നത് കേരളമാണെന്നും കേന്ദ്രസര്‍ക്കാറിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടെന്നും രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. മദ്യം നിരോധനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും ത്രീ സ്റ്റാര്‍ ,ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദമാണ് കേന്ദ്രം തള്ളിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചും ഈ വര്‍ഷം ഒരു ബാറിനുമാണ് ലൈസൻസ് നൽകിയത്.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ പഞ്ചനക്ഷത്ര പദവി അനുവദിച്ച ബാറുകളുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് ആകെ 30 നക്ഷത്ര ബാറുകളാണ് ഉള്ളത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം