ഡല്‍ഹിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം : ആറു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഡല്‍ഹിയില്‍ രണ്ട് സ്ഥലങ്ങളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

ന്യൂഡല്‍ഹി, ഗ്യാസ് സിലിണ്ടര്‍, അപകടം, മരണം newdelhi, gas cylinder, accident, death
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (08:48 IST)
ഡല്‍ഹിയില്‍ രണ്ട് സ്ഥലങ്ങളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. മുപ്പത്തിനാലില്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിക്കുശേഷമായിരുന്നു രണ്ട് അപകടങ്ങളും നടന്നത്.

കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ഒരപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിക്കുകയും11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സിലിണ്ടര്‍ ഇരുന്ന വീടിന്റെയും അയല്‍വീടിന്റെയും ഭിത്തികള്‍ തകരുകയും ചെയ്തു.

ആശ്രം ചൗക്കിലെ സണ്‍ലൈറ്റ് കോളനിയിലായിരുന്നു മറ്റൊരപകടം ഉണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ചു. മമ്ത (30), മക്കളായ കൃതിക (9 ), പ്രിയങ്ക ( 11 മാസം ) എന്നിവരാണ് മരിച്ചത്. മൂന്നാം നിലയില്‍ താമസിക്കുകയായിരുന്ന യുവതിയും കുട്ടികളും മുറിക്കുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ ഫ്ലാറ്റില്‍ പെട്ടുപോയതാണ് മരണത്തിലേക്കു നയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ചവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിമൂന്ന് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :