വിവിഐപികളുടെ സന്ദര്‍ശനം വിവാദമാകുന്നു; ഡിജിപിക്ക് പിന്നാലെ ആരോഗ്യവകുപ്പും പരവൂര്‍ ദുരന്തദിവസത്തെ വിവിഐപി സന്ദര്‍ശനത്തിനെതിരെ

വിവിഐപികളുടെ സന്ദര്‍ശനം വിവാദമാകുന്നു; ഡിജിപിക്ക് പിന്നാലെ ആരോഗ്യവകുപ്പും പരവൂര്‍ ദുരന്തദിവസത്തെ വിവിഐപി സന്ദര്‍ശനത്തിനെതിരെ

ന്യൂഡൽഹി| JOYS JOY| Last Modified ശനി, 16 ഏപ്രില്‍ 2016 (10:59 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന ഉടന്‍ തന്നെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി വി ഐ പികള്‍ നടത്തിയ സന്ദര്‍ശനം വീണ്ടും വിവാദമാകുന്നു. കഴിഞ്ഞദിവസം ഡി ജി പി ടിപി സെന്‍ കുമാര്‍ പ്രധാനമന്ത്രിയുടെയും മറ്റും സന്ദര്‍ശനത്തിനെതിരെ രംഗത്തു വന്നതിനു പിന്നാലെ ഇപ്പോള്‍ ആരോഗ്യവകുപ്പാണ് വിവിഐപി സന്ദര്‍ശനം ബുദ്ധിമുട്ടായിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍
നൂറോളം പേര്‍ അദ്ദേഹത്തോടൊപ്പം കടന്നുവന്നു. ഇത് ചികിത്സ തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്‌ടിച്ചെന്ന്
ആരോഗ്യവകുപ്പ് പറഞ്ഞു. ആശുപത്രി അധികൃതരുടെ വിലക്ക് ലംഘിച്ചാണ് പ്രധാനമന്ത്രി മോഡിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനും ഒപ്പം നിരവധിപേർ ഐ സി യുവിലേക്ക് പ്രവേശിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി വി ഐ പികള്‍ സന്ദര്‍ശനത്തിനെത്തിയത് 60 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന വാർഡുകളിലായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നഴ്സുമാരെയും ഡോക്ടർമാരെയും വാർഡുകളിൽ കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം സർജിക്കൽ വാർഡിലെ നഴ്സുമാരോട് 30 മിനിറ്റോളം പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പരുക്കേറ്റവർക്ക് ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടത് ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന ഏറ്റവും നിർണായക സന്ദർഭത്തിലായിരുന്നു. ഇത് പരുക്കേറ്റ മിക്കവരുടെയും ചികിത്സയെയും ബാധിച്ചതായി നഴ്സുമാരും ഡോക്ടർമാരും പറയുന്നു. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെയല്ല, വി വി ഐ പികള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിരവധിപേർ തള്ളിക്കയറിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകുന്ന വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :