ബാബ​ രാംദേവിന് ഹിമാചല്‍ പ്രദേശിലും വിലക്ക്

സിംല| Harikrishnan| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (21:09 IST)
യോഗഗുരു​ ബാബ രാംദേവിന് ലക്‌നൗ ജില്ലയ്ക്ക് പിന്നാലെ ഹിമാചല്‍ പ്രദേശിലും പൊതുപരിപാടികള്‍ നടത്തുന്നതിന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍​ വിലക്കേര്‍പ്പെടുത്തി. കൂടാതെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും പട്ടിക ജാതി-വര്‍ഗങ്ങള്‍ക്കെതിരായ പീഡന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മധുവിധു​പരാമര്‍ശത്തിലൂടെ​കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍​രാഹുല്‍ ഗാന്ധിയെയും​ ദളിത് ​യുവതികളെയും​അവഹേളിച്ചതിനാണ് രാംദേവിനെതിരെ നടപടി.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് രാംദേവ് മാപ്പ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ കോടതിയില്‍ പോകുമെന്ന് രാംദേവ് പറഞ്ഞു. നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്മിഷനു മേല്‍
സര്‍ക്കാര്‍ സ്വാധീനം ചെലുത്തിയെന്ന് ആരോപിച്ച രാംദേവ് താന്‍ രാഹുലിനെതിരെ നടത്തിയ പരാമര്‍ശം ദളിതുകള്‍ക്കെതിരെയുള്ളതാക്കി കോണ്‍ഗ്രസ്
വളച്ചൊടിച്ച്
വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :