പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയ്‌ക്കെതിരേ യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. മോഡിക്ക് പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയാകാനുള്ള വ്യഗ്രത കൂടുതലാണെന്നാണ് ബാബ രാംദേവ്. മോഡി നിയന്ത്രണം പാലിക്കണമെന്നും ഉപദേശിച്ച രാംദേവ് മുന്‍ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്‌കരി സംശുദ്ധ രാഷ്‌ട്രീയം നയിക്കുന്ന ആളാണെന്നും പറഞ്ഞു.
പാടലീപുത്രയില്‍ തന്റെ അനുയായി നിഷികാന്ത് യാദവിന് സീറ്റ് നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച യോഗ ഗുരു, ബി എസ് യെദ്യൂരപ്പ, ബി ശ്രീരാമലു തുടങ്ങിയ വിവാദ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിനെ വിമര്‍ശിച്ചു. ബിജെപി സ്‌ഥാനാര്‍ത്ഥികളെല്ലാം അഴിമതി വിമുക്‌തരാകണമായിരുന്നെന്നും ചില സ്‌ഥാനാര്‍ത്ഥികളുടെ നിര്‍ണയം തെറ്റായിപ്പോയെന്നും രാംദേവ് പറഞ്ഞു.