ലഖ്‌നൌ|
jibin|
Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (13:18 IST)
പൊതു യോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് ബാബ രാംദേവിന് ലഖ്‌നൌവില്‍ വിലക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണമായത്.
മെയ് 16വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാംദേവിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതു യോഗങ്ങളില്‍ സംസാരിക്കാനോ, പത്രസമ്മേളനം നടത്താനോ പാടില്ല. വിവാദ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. 171 വകുപ്പ് പ്രകാരമാണ് പൊലീസ് രാംദേവിനെതിരെ കേസെടുത്തത്.
പ്രസ്താവനയടങ്ങിയ വീഡിയോ ദൃശ്യം പരിശോധിച്ചതിന് ശേഷമായിരുന്നു വിലക്ക്. രാഹുല്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത് മധുവിധുവിനും ഉല്ലാസ യാത്രയ്ക്കുമാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം.