ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു

അബുദാബി| jibin| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (11:24 IST)
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തകര്‍ന്നടിഞ്ഞു. രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂര്‍ ടീമിനെ തറപ്പറ്റിച്ചത്. രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ പതിനഞ്ച് ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ ടാമ്പെയാണ് ബാംഗ്ലൂര്‍ നിരയെ വിരട്ടിയത്.

21 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ് ലിയാണ് ബാംഗ്ലൂര്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
രാജസ്ഥാന്‍ റോയല്‍സ് 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു. രഹാന 23ഉം ഷെയിന്‍ വാട്‌സണ്‍ 24ഉം റണ്‍സെടുത്ത് പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :