ബാന്ദ്ര സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയിലെ ബാന്ദ്രയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാര്‍ മാനഭംഗത്തിന് ഇരയായിട്ടില്ലെന്നു റിപ്പോര്‍ട്ട്. ബാലികമാര്‍ മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഫോറന്‍സിക് ഫലം പറയുന്നത്. ഇവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ശരീരത്തില്‍ തന്നെ ഉണ്ടായിരുന്നു. ബാഹ്യമായ പരുക്കുകള്‍ ഒന്നും തന്നെ കാണാനില്ലെന്നും ഫോറന്‍സിക് വിദഗ്ദ്ധന്‍ പറയുന്നു.

ബാലികമാരെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിഞ്ഞു എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഇതിന് വിരുദ്ധമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം വന്നിരിക്കുന്നത്.

ഫെബ്രുവരി 14ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടികളെ കാണാതാവുകയായിരുന്നു. 11, ഒമ്പത്, ആറ് എന്നിങ്ങനെ പ്രായമുള്ള ബാലികമാരുടെ മൃതദേഹങ്ങള്‍ ഫെബ്രുവരി 16 നാണു കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭക്ഷണം യാചിച്ച് പോയ ഇവരെ ആരോ മാനഭംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു നിഗമനം. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :